2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ദിര്‍ആയില്‍ സിറിയന്‍ സര്‍ക്കാര്‍ മുന്നേറ്റം; തന്ത്രപ്രധാനമായ കുന്ന് പിടിച്ചെടുത്തു

ദമസ്‌കസ്: നാലുവര്‍ഷം മുന്‍പ് വിമതര്‍ കൈവശപ്പെടുത്തിയ ദിര്‍ആ പ്രവിശ്യ കീഴടക്കാനുള്ള സര്‍ക്കാര്‍ ശ്രമം ശക്തമാക്കി. ഇതിന്റെ ഭാഗമായി തന്ത്രപ്രധാനമായ അല്‍ ഹാറ കുന്ന് സൈന്യം പിടിച്ചെടുത്തു. ഇസ്‌റാഈല്‍ അധീനപ്പെടുത്തിയ ഗോലന്‍ ഹൈറ്റ്‌സിനു സമാന്തരമായി നില്‍ക്കുന്ന കുന്നാണിത്. ഇസ്‌റാഈലുമായി അതിര്‍ത്തി പങ്കിടുന്ന ഖുനൈത്ര പ്രവിശ്യയിലും സൈന്യം മുന്നേറ്റം തുടരുന്നു.

ദിര്‍ആ പ്രവിശ്യയുടെ ഏറ്റവും ഉയരമുള്ള പ്രദേശമായ അല്‍ ഹാറ കുന്ന് 2014 ഒക്ടോബറിലാണ് വിമതരുടെ കൈവശമെത്തുന്നത്. ഇവിടെ കഴിഞ്ഞ രണ്ടുദിവസമായി റഷ്യന്‍, സിറിയന്‍ സൈന്യങ്ങള്‍ ശക്തമായ ബോംബിങ് നടത്തുകയായിരുന്നു.

ഇസ്‌റാഈല്‍, റഷ്യ, ഇറാന്‍, യു.എസ് തുടങ്ങിയ വന്‍ ശക്തികളുടെ കൂടി പ്രശ്‌നമേഖലയാണ് സിറിയ പിടിച്ചെടുത്തിരിക്കുന്നത്. ഇവിടെ സിറിയന്‍ സൈന്യത്തെ വിന്യസിക്കണമെന്നും ഇറാനിയന്‍, ഹിസ്ബുല്ല സൈന്യത്തിന്റെ സാന്നിധ്യം തിരിച്ചറിയണമെന്നും ഇസ്‌റാഈല്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും കൂടിക്കാഴ്ച നടത്തിയപ്പോഴും ഇതു ചര്‍ച്ചയായി. ഇസ്‌റാഈലിന്റെ സുരക്ഷയ്ക്കു വേണ്ടി ഒന്നിച്ചുപോവാമെന്ന് ട്രംപും പുടിനും സമ്മതിച്ചു. സിറിയയില്‍ ഇറാനിയന്‍ സൈന്യത്തിന്റെ സാന്നിധ്യം ചര്‍ച്ച ചെയ്യാന്‍ പുടിന്‍ കഴിഞ്ഞദിവസം ഇസ്‌റാഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.