2017 November 11 Saturday
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു മിന്ന നേരമെന്നേതുമറിഞ്ഞീലാ.
പൂന്താനം നമ്പൂതിരി

സഊദിയുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന് ലബനോന്‍ ഗ്രാന്‍ഡ് മുഫ്തി

റിയാദ്: സഊദിയുമായി ശക്തവും ദൃഢവുമായ നല്ല ബന്ധമാണ് ലബനോന്‍ പുലര്‍ത്തേണ്ടതെന്നും ഈ പാരമ്പര്യമാണ് ലബനോന് ഉള്ളതെന്നും ലബനോന്‍ ഗ്രാന്‍ഡ് മുഫ്തി അബ്ദുല്‍ ശൈഖ് അബ്ദുല്‍ ലത്വീഫ് ദിര്‍യാന്‍ പറഞ്ഞു. ലബനോനിലെ തീവ്രവാദികളായ ഇറാന്‍ അനുകൂല ഹിസ്ബുല്ലയുടെ നിലപാട് മൂലം സഊദിയടക്കമുള്ള അറബ് രാജ്യങ്ങളുമായി ബന്ധം വഷളായതിനെ തുടര്‍ന്നാണ് ഗ്രാന്‍ഡ് മുഫ്തി പ്രസ്താവനയുമായി രംഗത്തെത്തിയത്.

ലബനോന്‍ പ്രധാനമന്ത്രി സഅദ് ഹരീരി സഊദിയിലെത്തി തന്റെ പ്രധാനമന്ദിര്‍ സ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ചതോടെ ലബനോനും സഊദിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. അതിന് ശേഷം ഹരീരി ഇത് വരെ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും അതിനെ പുറത്തു പറഞ്ഞിട്ടില്ല. ഹിസ്ബുള്ള തന്റെ ജീവന് ഭീഷണിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഹരീരിയെ സഊദി വീട്ടു തടങ്കലില്‍ ആക്കിയിരിക്കുകയാണെന്നാണ് ഹിസ്ബുള്ള കഴിഞ്ഞ ദിവസം പറഞ്ഞത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.