2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നീലക്കുറിഞ്ഞി ഉദ്യാനം: നാട്ടുകാരുടെ പരാതി കണ്ടില്ലെന്നു നടിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

കൂത്തുപറമ്പ്: നീലക്കുറിഞ്ഞി ഉദ്യാന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യാനം സംരക്ഷിക്കേണ്ടതുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി, നാട്ടുകാരുടെ പരാതി കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും വ്യക്തമാക്കി.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ റവന്യൂമന്ത്രി അടങ്ങുന്ന മന്ത്രിതല സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്ഥലത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇവര്‍ കേള്‍ക്കും. ഉദ്യാനം സംരക്ഷിക്കണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ജനങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂത്തുപറമ്പില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യാനം വെട്ടിച്ചുരുക്കുന്നു, പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെയാണ് പ്രചാരണങ്ങള്‍. എന്നാല്‍ ഇതിലൊന്നും ഒരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.