2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ബി.ജെ.പി പോര് രൂക്ഷതയിലേക്ക്: യശ്വന്ത് സിന്‍ഹയ്ക്ക് മറുപടിയുമായി ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തെ രൂക്ഷമായി വിമര്‍ശിച്ച ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയ്ക്ക് മറുപടിയുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇതോടെ മോദി നയത്തെച്ചൊല്ലിയുള്ള ബി.ജെ.പിയിലെ പോര് രൂക്ഷമായി.

”മുന്‍ ധനമന്ത്രിയെന്ന നിലയിലുള്ള ആഡംബരം എനിക്കില്ലെന്ന് ഞാന്‍ സമ്മതിക്കുകയാണ്. കോളമിസ്റ്റായി പരിവര്‍ത്തനം ചെയ്യപ്പെട്ട മുന്‍ ധനമന്ത്രിയുടെ ആഡംബരവും എനിക്കില്ല.”- മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയെ ഉദ്ദേശിച്ച് ജയ്റ്റ്‌ലി പറഞ്ഞു.

ബിജെപിയില്‍ ഒരുപാടു പേര്‍ക്ക് സര്‍ക്കാരിന്റെ നിലപാടുകളില്‍ അതൃപ്തിയുണ്ടെന്നും പേടികാരണമാണ് ആരും ഒന്നും പ്രതികരിക്കാത്തതെന്നും കഴിഞ്ഞ ദിവസം യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിലെ ലേഖനത്തിലാണ് മോദി സര്‍ക്കാരിനെതിരെ അദ്ദേഹം തുറന്നടിച്ചത്. പിന്നാലെ, അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയും രംഗത്തെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.