2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

പെട്രോള്‍ വില, കേന്ദ്രം ചെയ്തതു പോലെ സംസ്ഥാനങ്ങളും ഉത്തരവാദിത്തം ഏറ്റെടുക്കണം; പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: പെട്രോള്‍ വില നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങളും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ ലിറ്ററിന് രണ്ടു രൂപ കുറച്ചതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

കേന്ദ്ര സര്‍ക്കാര്‍ ചെയ്തതു പോലെ, എല്ലാ സംസ്ഥാനങ്ങളും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഇന്ധനത്തിനു മേലുള്ള വാറ്റ് (മൂല്യ വര്‍ധിത നികുതി) അഞ്ചു ശതമാനം കുറയ്ക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് എല്ലാം സംസ്ഥാനങ്ങള്‍ക്കും ധനമന്ത്രി കത്തെഴുതുമെന്നും മന്ത്രി പറഞ്ഞു.

പെട്രോള്‍, ഡീസല്‍ വിലയില്‍ ഈയിടെയുണ്ടായ വന്‍ വര്‍ധനയില്‍ രാജ്യത്തെങ്ങും പ്രതിഷേധം ശക്തമായതോടെയാണ് ഐക്‌സൈസ് തീരുവയില്‍ ഇളവു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

ജൂലൈ ഒന്നു മുതല്‍ പെട്രോള്‍, ഡീസല്‍ വില ദിനേനയാണ് നിര്‍ണയിക്കുന്നത്. ജുലൈ നാലു മുതല്‍ പെട്രോളിന്റെ വില ഇതുവരെ ഉയര്‍ന്നത് 7.8 രൂപയാണ്. ഡീസലിന് 5.7 രൂപയും കൂടി. ഇതുവരെ പെട്രോള്‍ ലിറ്ററിന് മൊത്തം 21.48 രൂപയും ഡീസല്‍ ലിറ്ററിന് 17.33 രൂപയുമാണ് എക്‌സൈസ് തീരുവ ഈടാക്കിയിരുന്നത്. മൂല്യ വര്‍ധിത നികുതി ഓരോ സംസ്ഥാനങ്ങളും വ്യത്യസ്തമായാണ് ഈടാക്കുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.