2018 May 09 Wednesday

കൊച്ചിയില്‍ നടുറോഡില്‍ ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

കൊച്ചി: കൊച്ചി നഗരമധ്യത്തില്‍ ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു. ആലപ്പുഴ വട്ടപ്പള്ളി സ്വദേശിനി സുമയ്യയാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ സുമയ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പാലാരിവട്ടത്ത് ചാത്തങ്കാട് റോഡില്‍ വച്ചായിരുന്നു ആക്രമണം. ഹോസ്റ്റലില്‍ ആയിരുന്ന യുവതിയെ വിളിച്ചിറക്കിയായിരുന്നു കുത്തിയത്. കത്തി കൊണ്ട് കുത്തിയ ശേഷം ഭര്‍ത്താവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലിസ് പിടികൂടി.

പുന്നപ്ര, വടക്കേ ചേന്നോട്ട് പറമ്പില്‍ സ്വദേശി സജീര്‍ ആണ് പൊലിസ് പിടിയിലായത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.