2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കാവേരി: വൈക്കോയുടെ അനന്തിരവന്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു

ചെന്നൈ: കാവേരി നദീജല പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാവുന്നു. മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപക നേതാവ് വൈക്കോയുടെ അനന്തിരവന്‍ ആര്‍ ശരവണ സുരേഷ് സ്വയം തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു.

തീവ ഗുരുതരമായി പൊള്ളലേറ്റ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈറോഡില്‍ പ്രതിഷേധ പ്രകടനത്തിനിടയിലായിരുന്നു സംഭവം.

സ്വന്തം ജീവനെ ബലികഴിച്ച് പ്രതിഷേധിക്കരുതെന്ന് വൈക്കോ അനുയായികളോട് ആഹ്വാനം ചെയ്തു. പ്രക്ഷോഭം സമാധാന പൂര്‍ണമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

25 വയസ് പ്രായമുള്ള യുവാവ് പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം സ്വയം തീകൊളുത്തി മരിച്ചിരുന്നു. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് തീ കൊളുത്തിയത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.