2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യമന്‍, സിറിയ രാജ്യങ്ങള്‍ക്ക് സഊദിയുടെ സഹായഹസ്തം

  • സിറിയക്ക് 12 ലക്ഷം ഡോളര്‍
  • യമന്‍ കുട്ടികള്‍ക്ക് 2 ലക്ഷം ഡോളര്‍
അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: ആഭ്യന്തര യുദ്ധം മൂലം ദുരിതത്തിലായ യമന്‍, സിറിയ രാജ്യങ്ങള്‍ക്ക് സഊദിയുടെ സഹായ ഹസ്തം. ഇതിനായി കിങ് സ്റ്റില്‍മാന്‍ റിലീഫ് സെന്റര്‍ നാലു കരാറുകളില്‍ ഒപ്പുവെച്ചു. സിറിയയുടെ പുനരുദ്ധാരണം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് രണ്ട് കരാറുകളും യമനിലെ വിമത വിഭാഗമായ ഹൂതികളുടെ കരങ്ങളില്‍ നിന്നു മോചിപ്പിച്ച കുട്ടികള്‍ക്കായി രണ്ട് കരാറിലുമാണ് ഒപ്പുവച്ചത്.

സിറിയയിലെ വിവിധ പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 12 ലക്ഷം ഡോളര്‍ സഹായം നല്‍കും. യമന്‍ കുട്ടികളുടെ സഹായത്തിനായി രണ്ട് ലക്ഷം ഡോളറുമാണ് നല്‍കുക. പണം ചിലവഴിക്കാനായി ഇരുരാജ്യങ്ങളിലെയും സന്നദ്ധ പ്രവര്‍ത്തക സംഘടനകളുമായാണ് സഊദിയിലെ കിങ് സല്‍മാന്‍ റിലീഫ് സെന്റര്‍ കരാറില്‍ ഒപ്പുവച്ചത്.

റിയാദിലെ കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രത്തില്‍ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും റിലീഫ് സെന്റര്‍ മേധാവിയുമായ ഡോ: അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ റബീഹ് ആണ് കരാറുകളില്‍ ഒപ്പുവച്ചത്.


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.