2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

ഹിലരി ക്ലിന്റണും ബരാക് ഒബാമയ്ക്കും തപാലില്‍ സ്‌ഫോടകവസ്തുക്കള്‍; പിന്നാലെ സി.എന്‍.എന്‍ ഓഫിസിലും

ന്യൂയോര്‍ക്ക്: ഡെമോക്രാറ്റ് നേതാവ് ഹിലരി ക്ലിന്റണും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും തപാലിലൂടെ സ്‌ഫോടക വസ്തുക്കളുടെ പാക്കറ്റുകള്‍ ലഭിച്ചു. രണ്ടും നിര്‍ജീവമാക്കി. പിന്നാലെ സി.എന്‍.എന്‍ ന്യൂസ് ആസ്ഥാനത്തും സമാനമായ പാക്കറ്റ് കണ്ടെത്തി.

കത്തുകള്‍ പരിശോധിക്കുന്ന സംഘമാണ് സ്‌ഫോടക വസ്തുക്കളാണെന്ന സംശയത്തില്‍ മാറ്റിവച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഇരുവരുടെ വീട്ടു വിലാസത്തിലും കത്തിലൂടെ പാക്കറ്റുകള്‍ എത്തിയത്.

 

തീവ്രവലതു പക്ഷത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിക്കുന്ന ജോര്‍ജ്ജ് സോറോസിന് കഴിഞ്ഞയാഴ്ച സമാനമായ കത്തു ലഭിച്ചിരുന്നു. ഒബാമയ്ക്കും ഹിലരിക്കും ലഭിച്ചത് ഇതുപോലെയുള്ളതാണെന്ന സംശയമുദിച്ചതോടെയാണ് കത്ത് പരിശോധിക്കുന്ന സംഘം ഇവ പരിശോധിക്കാന്‍ മാറ്റിവച്ചത്.

അതിനിടെ, സി.എന്‍.എന്‍ ന്യൂസിന്റെ ന്യൂയോര്‍ക്ക് ആസ്ഥാന ഓഫിസിനു സമീപത്തും സമാനമായ സ്‌ഫോടകവസ്തു പാക്കറ്റ് കണ്ടെത്തി. ഇതോടെ ജീവനക്കാരെ ഓഫിസില്‍ നിന്ന് ഒഴിപ്പിച്ചു.

ഇവയെല്ലാം ഒരേ സ്രോതസ്സില്‍ നിന്ന് വന്നുവെന്നാണ് അന്വേഷണ സംഘം കരുതുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.