2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

19ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവണം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസയച്ചു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അന്വേഷണ സംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചു. ഈ മാസം 19ന് ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നോട്ടീസ് അയക്കാന്‍ തീരുമാനമെടുത്തത്. വൈക്കം ഡി.വൈ.എസ്.പി അദ്ദേഹത്തെ ചോദ്യംചെയ്യും.

കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് റേഞ്ച് ഐ.ജി വിജയ് സാക്കറേ യോഗശേഷം മാധ്യമങ്ങളോടു പ്രതികരിച്ചു. മൊഴിയില്‍ വളരെ അധികം വൈരുദ്ധ്യങ്ങളുണ്ട്. കുറേ മുന്‍പ് നടന്ന സംഭവമായതിനാല്‍ തെളിവ് ശേഖരിക്കുന്നതിനു ബുദ്ധിമുട്ടുകളുണ്ട്. ഇക്കാര്യത്തില്‍ കുറേയധികം ആക്ഷേപങ്ങളുണ്ടെന്നും അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നും ഐ.ജി വിജയ് സാക്കറേ പറഞ്ഞു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.