2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഏഷ്യന്‍ ഗെയിംസ്: ബാഡ്മിന്റണില്‍ സൈനയ്ക്ക് വെങ്കല മെഡല്‍

ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ നടക്കുന്ന 18-ാം ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ സൈന നെഹ്‌വാള്‍. ബാഡ്മിന്റണ്‍ സെമി മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ ചൈനീസ് തായ്‌പേയ് താരം തായ് സുവിനോട് കീഴടങ്ങിയാണ് സൈന വെങ്കല മെഡല്‍ നേടിയത്.

ലോക പത്താം നമ്പര്‍ താരമായ സൈന നന്നായി കളിച്ചുവെങ്കിലും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തായ് സുവിനോട് പരാജയപ്പെട്ടത്. സ്‌കോര്‍: 17-21, 14-21.

തായ് സുവിനെതിരെ പത്തു മത്സരങ്ങള്‍ കളി സൈന ഒന്‍പതിലും പരാജയപ്പെട്ടിരുന്നു. 2018 സീസണില്‍ മാത്രം മൂന്നു മത്സരമാണ് ഇരുവരും തമ്മില്‍ നടന്നത്.

മെഡല്‍ ഉറപ്പിച്ചാണ് ഇന്ത്യയുടെ താരങ്ങളായ സൈനയും സിന്ധുവും സെമിഫൈനല്‍ പ്രവേശം നേടിയത്. ഇന്നു നടക്കുന്ന മറ്റൊരു സെമി ഫൈനല്‍ പോരാട്ടത്തില്‍ സിന്ധു മത്സരിക്കുന്നുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.