2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

വിളക്കാം തോട് സ്‌കൂളില്‍ ജൈവകൃഷി പദ്ധതിക്ക് തുടക്കം

തിരുവമ്പാടി: വിദ്യാര്‍ഥികളില്‍ പഠനത്തോടൊപ്പം കാര്‍ഷികാഭിമുഖ്യം വളര്‍ത്തുന്നതിനായി ‘മണ്ണറിയാന്‍ മനസ്സറിയാന്‍’ ജൈവ കൃഷി പദ്ധതിക്ക് വിളക്കാംതോട് എം.എ.എം സ്‌കൂളില്‍ തുടക്കമായി. സ്‌കൂള്‍ മുറ്റത്ത് പി.ടി.എയുടെയും അധ്യാപകരുടെയും സഹായത്തോടെയാണ് ജൈവ പച്ചക്കറിത്തോട്ടം നൂറോളം ഗ്രോ ബാഗുകളില്‍ ഒരുക്കിയിരിക്കുന്നത്. പച്ചമുളക്, വെണ്ട, തക്കാളി, പയര്‍, കാബേജ്, കോളിഫഌവര്‍, വഴുതന, മത്തന്‍, പപ്പായ തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് പൂര്‍ണമായും വിഷ രഹിത പച്ചക്കറി സ്‌കൂള്‍ വളപ്പില്‍ തന്നെ കൃഷി ചെയ്ത് വിളവെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാനാധ്യാപിക പി.ജെ ആലീസ്, ഷേര്‍ലി ജോസഫ്, പി.ടി.എ വൈസ് പ്രസിഡന്റ് കുഞ്ഞു മരക്കാര്‍, ജോസഫ് തോമസ്, സോളമന്‍ സെബാസ്റ്റ്യന്‍, നീതു സണ്ണി, സൗമ്യ റോസ്, റോഷിയ ജോസഫ്, ചിപ്പി രാജ്, സെലിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.