2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

രണ്ടാം മിനുറ്റില്‍ ഗോള്‍; വീണ്ടും ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റെക്കൊര്‍ഡുകള്‍ സൃഷ്ടിക്കുകയും തിരുത്തുകയും ചെയ്യുകയെന്നത് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പുതുമയല്ല. അതുകൊണ്ടു തന്നെയാണ് ബാലണ്‍ ഡി ഓര്‍ അഞ്ചെണ്ണം സ്വന്തം ഷെല്‍ഫില്‍ എതാരം എത്തിച്ചത്. തന്റെ മുന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലും ഇപ്പോള്‍ യുവന്റസിലും കഥ തുടരുകയാണ് ക്രിസ്റ്റ്യാനോ.

സാംപോര്‍ദയ്‌ക്കെതിരായ സിരി എ മത്സരത്തില്‍ രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി പുതിയൊരു നേട്ടം കൊയ്തിരിക്കുകയാണ് താരമിപ്പോള്‍. സിരി എയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന പോര്‍ച്ചുഗല്‍ താരമെന്ന റെക്കോര്‍ഡാണ് ഇന്ന് റോണോ സ്വന്തം പേരിലാക്കിയിരിക്കുന്നത്. സീസണിലെ താരത്തിന്റെ 14ാം ഗോളായിരുന്നു ഇത്.

1989-90 സീസണില്‍ പോര്‍ച്ചുഗലിന്റെ റൂയി ബാരോസ് നേടിയ 12 ഗോളുകളാണ് ഇതോടെ മാറ്റിക്കുറിച്ചത്. ബാരോസും യുവന്റസിനായിരുന്നു ബൂട്ടണിഞ്ഞിരുന്നത്. ബാരോസിനെക്കളിലും പത്ത് മത്സരങ്ങള്‍ കുറവില്‍ നില്‍ക്കെയാണ് റൊണാള്‍ഡോ അദ്ദേഹത്തെ മറികടന്നത്.

65ാം മിനുട്ടില്‍ നേടിയ പെനാല്‍റ്റിയോടെ റൊണാള്‍ഡോ ഗോളുകളുടെ എണ്ണം 14ആക്കി ഉയര്‍ത്തി. മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് യുവന്റസ് ജയിച്ചു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News