2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം: സുപ്രിംകോടതി

  • ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ല
  • താല്‍ക്കാലിക സ്റ്റേ നാളെ അവസാനിക്കും

ന്യൂഡല്‍ഹി: കെ.എം ഷാജി എം.എല്‍.എയ്ക്ക് നിയമസഭാ നടപടികളില്‍ സംബന്ധിക്കാമെന്ന് സുപ്രിംകോടതി. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്നും കോടതി പറഞ്ഞു.

വാക്കാലുള്ള നിരീക്ഷണങ്ങള്‍ മാത്രമാണ് നടത്തിയത്. ഇതുസംബന്ധിച്ച് ഉത്തരവൊന്നും ഇറക്കിയിട്ടില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി പരിഗണിച്ച് പരിഹാരം കാണണമെന്നാണ് ഷാജിയുടെ അഭിഭാഷകന്‍ ഇന്നു രാവിലെ ആവശ്യപ്പെട്ടത്. എന്നാല്‍ അടിയന്തരമായി കേസ് പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. കേസ് എന്നാണ് പരിഗണിക്കുകയെന്നും വ്യക്തമാക്കിയിട്ടില്ല.

കെ.എം ഷാജിക്ക് അയോഗ്യത കല്‍പ്പിച്ച വിധിക്ക് ഹൈക്കോടതി തന്നെ നല്‍കിയ താല്‍ക്കാലിക സ്‌റ്റേ നാളെ അവസാനിക്കുകയാണ്. അതിനുശേഷമുള്ള സ്ഥിതി എന്തായിരിക്കുമെന്ന് കോടതി വ്യക്തമായിട്ടില്ല. ഇനി തിങ്കളാഴ്ച മാത്രമാണ് സുപ്രിംകോടതി തുറക്കുക. ഇന്നത്തെ പരാമര്‍ശത്തില്‍ ഇന്നു തന്നെ കൂടുതല്‍ വിശദീകരണം തേടാനാണ് സാധ്യത.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.