2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

വിഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ ഫ്‌ളോറിഡയില്‍ വെടിവയ്പ്പ്: നാലു പേര്‍ കൊല്ലപ്പെട്ടു

ഫ്‌ളോറിഡ: വിഡിയോ ടൂര്‍ണമെന്റ് നടക്കുന്നതിനിടെ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വെടിവയ്പ്പ്. ജാക്ക്‌സണ്‍വില്ലയിലെ വിനോദകേന്ദ്രത്തിലാണ് സംഭവം.

അക്രമത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ടൂര്‍ണമെന്റ് നടക്കുന്നതിന്റെ വീഡിയോ ഓണ്‍ലൈനായി ലൈവ് നല്‍കിയിരുന്നു. ഗെയിമിനിടയിലാണ് വെടിവയ്പ്പ് നടന്നത്. ലൈവ് കട്ട് ചെയ്യുന്നതിനു മുന്‍പ് വെടിവയ്ക്കുന്നതിന്റെയും കരഞ്ഞുനിലവിളിക്കുന്നതിന്റെയും ശബ്ദം കേള്‍ക്കാമായിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.