2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

മുഖ്യശത്രു ആര്? നാളത്തെ പി.ബിയില്‍ വീണ്ടും ചര്‍ച്ച

ന്യൂഡല്‍ഹി: മുഖ്യശത്രു ബി.ജെ.പിയാണോ കോണ്‍ഗ്രസാണോ എന്ന കാര്യത്തില്‍ നാളെ ചേരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗം വീണ്ടും ചര്‍ച്ച ചെയ്യും. മാറിയ ദേശീയരാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിയെ നേരിടാനായി കോണ്‍ഗ്രസുമായി കൂട്ടുകൂടാനാവുമോ എന്നാണ് ചര്‍ച്ച.

കഴിഞ്ഞമാസം ചേര്‍ന്ന പി.ബി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നെങ്കിലും മുഖ്യശത്രുവാരെന്നതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് തീരുമാനാമാവാതെ പിരിയുകയായിരുന്നു. നാളത്തെ യോഗത്തിലും ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ഈ മാസം 14ന് നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിലേക്കു ചര്‍ച്ചനീളും. കഴിഞ്ഞ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ തുടങ്ങിയ ചര്‍ച്ചയും തര്‍ക്കവും തന്നെയാണ് ഇക്കാര്യത്തില്‍ സി.പി.എമ്മിനകത്ത് ഇപ്പോഴുമുള്ളത്.

കോണ്‍ഗ്രസുമായി ധാരണയും സഹകരണവും വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പക്ഷത്തിന്റെ കടുംപിടുത്തത്തിന് വഴങ്ങിയാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന നിലപാട് കൈകൊണ്ടത്. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ അടവു നയത്തില്‍ മാറ്റം വരുത്തണമെന്നും കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലെത്തണമെന്നുമാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. യെച്ചൂരി പക്ഷത്തെ ബംഗാള്‍ ഘടകം പിന്തുണയ്ക്കുമ്പോള്‍, കോണ്‍ഗ്രസ് മുഖ്യശത്രുവായ കേരളത്തില്‍ സംസ്ഥാന ഘടകം കാരാട്ടിനൊപ്പമാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.