2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

തെലങ്കാനയില്‍ അധികാരത്തിലേറിയാല്‍ ഹൈദരാബാദിന്റെ പേരുമാറ്റുമെന്ന് ബി.ജെ.പി

ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരത്തിലേറിയാല്‍ ഹൈദരാബാദിന്റെ പേരു മാറ്റുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ് രാജാ സിങ്. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്.

”തെലങ്കാനയില്‍ ബി.ജെ.പി അധികാരത്തിലേറിയാല്‍ ആദ്യ പരിഗണന വികസനത്തിനാണ്. രണ്ടാമത് ഈ പേരുകള്‍ മാറ്റണം. രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരുടെ പേരിലേക്ക് മാറ്റണം”- രാജാ സിങ് പറഞ്ഞു.

സ്ഥലത്തിന്റെ പേര് ഭാഗ്യനഗര്‍ എന്നായിരുന്നുവെന്നും 16-ാം നൂറ്റാണ്ടില്‍ ഭരിച്ചിരുന്ന ഖുത്ബ് ഷാഹിസ് പേരു മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെകന്ദരാബാദ്, കരിംനഗര്‍ എന്നീ പേരുകളും അവര്‍ മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.