2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

സാമ്പത്തിക തട്ടിപ്പ്: വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍

ലണ്ടന്‍: മദ്യരാജാവ് വിജയ് മല്യ സാമ്പത്തിക തട്ടിപ്പു കേസില്‍ ലണ്ടനില്‍ അറസ്റ്റിലായി. ഇതു രണ്ടാമത്തെ തവണയാണ് സാമ്പത്തിക തട്ടിപ്പു കേസില്‍ വിജയ് മല്യ ലണ്ടനില്‍ അറസ്റ്റിലാവുന്നത്.

എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യ ഒരു വര്‍ഷത്തിലേറെയായി ലണ്ടനിലാണ് കഴിയുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിനാണ് മല്യ നാടുവിട്ടത്. ഏപ്രിലില്‍ ഇന്ത്യയുടെ ആവശ്യത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ലണ്ടനില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

മല്യയെ വിചാരണ ചെയ്യാന്‍ വേണ്ടി ഇന്ത്യയിലേക്കു തിരിച്ചയക്കണമെന്ന് ബ്രിട്ടണോട് ആവശ്യപ്പെട്ടിരുന്നു. പാസ്‌പോര്‍ട്ട് റദ്ദാക്കിയെങ്കിലും സ്ഥിരവാസ പദവിയുള്ളതിനാല്‍ അതും ഏറ്റില്ല. കേസുകളില്‍ ഹാജരാവാന്‍ മല്യയ്ക്ക് നിരവധി തവണ വാറണ്ട് ലഭിച്ചിരുന്നുവെങ്കിലും ഹാജരാവുകയുമുണ്ടായില്ല. അതിനിടെയാണ് ഇപ്പോള്‍ ലണ്ടനില്‍ വീണ്ടും അറസ്റ്റിലായത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.