2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ഹരിയാനയില്‍ ഭൂചലനം; ഡല്‍ഹിയിലും യു.പിയിലും പ്രകമ്പനം

ഡല്‍ഹി: ഹരിയാനയിലെ ഝജ്ജാര്‍ ജില്ലയില്‍ തിങ്കളാഴ്ച രാവിലെ ചെറിയ തോതില്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

10 കിലോ മീറ്റര്‍ ആഴത്തില്‍ രാവിലെ 6.28 ഓടെയായിരുന്നു ഭൂചലനം. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഇതിന്റെ പ്രകമ്പനം ഉണ്ടായെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഞായറാഴ്ച ഉച്ചതിരിഞ്ഞും ഝജ്ജാറില്‍ ഭൂചലനമുണ്ടായിരുന്നു. 3.8 ആയിരുന്നു തീവ്രത. 24 മണിക്കൂറിനിടെ ഇവിടെ രണ്ടാമത്തെ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.