2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വീണ്ടും പുകഞ്ഞ് സാംസങ്: സ്ത്രീയുടെ പഴ്‌സിലിരുന്ന പുതിയ ഗ്യാലക്‌സി നോട്ട് 9 മോഡലിന് തീപിടിച്ചു

സാംസങിന്റെ തിപിടുത്തം ശനിദിശയില്‍ തന്നെ. ഏറ്റവും പുതിയ മോഡലായ ഗ്യാലക്‌സി നോട്ട് 9 നും തീപിടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ലോങ് ഐലാന്റ് നിവാസിയായ ഡിയാനെ ചങ് എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.

തന്റെ പഴ്‌സിലായിരുന്നു നോട്ട് 9 നിന്റെ ബാറ്ററിക്ക് തീപിടിച്ചുവെന്നാണ് പരാതി. ക്യൂന്‍സ് സുപ്രിംകോടതിയില്‍ നിയമനടപടി കൂടി സ്വീകരിച്ചിരിക്കുകയാണ് ഇവര്‍.

സെപ്റ്റംബര്‍ മൂന്നിന് രാത്രിയായിരുന്നു സംഭവം. ഫോണ്‍ ഭയങ്കരമായി ചൂടാവുന്നത് അനുഭവപ്പെട്ടപ്പോള്‍ ഉപയോഗിക്കുന്നത് നിര്‍ത്തി പഴ്‌സില്‍ വച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ കത്തുന്നതിന്റെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. ഒപ്പം കട്ടപ്പുകയും പുറത്തുവന്നു.

പഴ്‌സില്‍ നിന്ന് ഫോണ്‍ എടുത്തുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ കൈയ്ക്കും പൊള്ളലേറ്റു. ഈ സമയത്ത് താന്‍ ലിഫ്റ്റിലായിരുന്നുവെന്നും ഒറ്റയ്ക്കായതിനാല്‍ നല്ല പേടിയുണ്ടായെന്നും പരാതിയില്‍ പറയുന്നു.

കട്ടപ്പുക പുറത്തുവരുന്നതിനാല്‍ ലിഫ്റ്റിലാകെ പുകയാവുകയും ചെയ്തു. ഇതോടെ ലിഫ്റ്റിന്റെ ബട്ടണ്‍ അമര്‍ത്തി ലോബിയിലെത്തി. ഉടന്‍ തന്നെ ഫോണ്‍ വലിച്ചെറിഞ്ഞുവെന്നും എന്നാല്‍ കത്തുന്നത് നിര്‍ത്തിയില്ലെന്നും അവര്‍ പറഞ്ഞു. ഒരാള്‍ സഹായത്തിനു വന്ന് തുണികൊണ്ട് അണയ്ക്കുന്നതു വരെ ഇതു തുടര്‍ന്നു. പിന്നീടത് ബക്കറ്റ് വെള്ളത്തില്‍ മുക്കിവയ്ക്കുകയായിരുന്നു.

അതേസമയം, നോട്ട് 9 ന്റെ കാര്യത്തില്‍ ഇത് ആദ്യത്തെ സംഭവമാണെന്ന് സാംസങ് പ്രതികരിച്ചു. മികച്ച സുരക്ഷയുള്ള ബാറ്ററിയാണെന്ന പ്രഖ്യാപനത്തോടെയാണ് നോട്ട് 9 ഇറക്കിയിരുന്നതും. ‘ബാറ്ററി സേഫ്റ്റി ചെക്ക്’ കഴിഞ്ഞാണ് ഫോണ്‍ ഇറക്കിയതെന്നും സാംസങ് പറഞ്ഞിരുന്നു.

ഗ്യാലക്‌സി നോട്ട് 7 മുതലാണ് സാംസങിന് തീപിടുത്ത കഷ്ടകാലം തുടങ്ങിയത്. വ്യാപകമായി പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായതിനെത്തുടര്‍ന്ന് ഇതിന്റെ 2.5 മില്യണ്‍ ഫോണുകള്‍ തിരിച്ചുവിളിച്ചിരുന്നു. പിന്നാലെ ഈ മോഡല്‍ തന്നെ ഒഴിവാക്കുകയും ചെയ്തു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.