2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

വെള്ളം ഒഴിവാക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മതില്‍പൊളിച്ചു- വീഡിയോ

കൊച്ചി: റണ്‍വേയിലും ടെര്‍മിനലിനുള്ളിലും നിറഞ്ഞ മഴവെള്ളം ഒഴുക്കിവിടാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മതില്‍ പൊളിച്ചു. കനത്ത മഴയില്‍ വലിയ തോതിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്. ഇതേത്തുടര്‍ന്ന് നാലു ദിവസത്തേക്ക് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഇതാദ്യമായാണ് ഇത്രയും ദീര്‍ഘമായ സമയം നെടുമ്പാശ്ശേരി വിമാനത്താവളം അടിച്ചിടുന്നത്.

ശനിയാഴ്ച മാത്രമേ വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള സര്‍വീസുകള്‍ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിടുകയാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.