2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന എം.എല്‍.എ തിരിച്ച് ബി.ജെ.പിയിലേക്ക്

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എകൂടി ബി.ജെ.പിയില്‍ ചേര്‍ന്നു. മല്‍ഹേരയില്‍നിന്നുള്ള പ്രദ്യുംസിങ് ലോധിയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. നേരത്തെ, ബി.ജെ.പി നേതാവായിരുന്ന ഇദ്ദേഹം 2018ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അതേസമയം, മധ്യപ്രദേശില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്നു പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെയും അതുണ്ടായിട്ടില്ല. നിയമസഭയില്‍ അടുത്തയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കേ ധനമന്ത്രി ആരെന്നുപോലും വ്യക്തമായിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.