2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

ശബരിമല: മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പി. സദാശിവവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ശബരിമല സന്നിധാനത്തും പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലെ പൊലിസ് നടപടികളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പി. സദാശിവത്തിന് പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച.

ഉച്ചയ്ക്ക് 12.30 ഓടെ ഗവര്‍ണറുടെ വസതിയായ രാജ്ഭവനിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ശബരിമലയില്‍ ഇപ്പോഴത്തെ സ്ഥിതിഗതികളും പൊലിസ് നടപടികളും സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.