2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പ്രതികൂല കാലാവസ്ഥ: കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ തിരിച്ചുവിട്ടു

കൊണ്ടോട്ടി: പ്രതികൂല കാലാവസ്ഥ മൂലം കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ച പുലര്‍ച്ചെ ബഹ്‌റൈനില്‍ നിന്നെത്തിയ ഗള്‍ഫ് എയര്‍, അബൂദബിയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഷാര്‍ജയില്‍ നിന്നുള്ള എയര്‍ഇന്ത്യ എന്നീ വിമാനങ്ങളാണ് തിരിച്ചുവിട്ടത്.

വിമാനങ്ങള്‍ ലാന്‍ഡിങിനായി നിരവധി തവണ വട്ടമിട്ട് പറന്നെങ്കിലും അന്തരീക്ഷം മേഘാവൃതമായതിനാല്‍ ഇറങ്ങാനാകാത്തതിനാല്‍ കൊച്ചിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഈ വിമാനങ്ങള്‍ പിന്നീട് രാവിലെ തിരിച്ചെത്തി തുടര്‍ സര്‍വിസ് നടത്തി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.