2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

റാഫേല്‍ പുനഃപരിശോധനാ ഹരജികള്‍ 26 ന്

 

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ തള്ളിയ ഉത്തരവിനെതിരെയുള്ള ഹരജികള്‍ ഈമാസം 26ന് പരിഗണിക്കും. ഉച്ചക്ക് 1.45 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ജസ്റ്റിസ് കെ എം ജോസഫ് എന്നിവരാണ് ഹരജികള്‍ പരിഗണിക്കുക.

യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, സഞ്ജയ് സിങ് എന്നിവര്‍ ആണ് പുനഃപരിശോധന ഹരജികള്‍ നല്‍കിയിരിക്കുന്നത്. ഹരജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യവും കോടതി പരിഗണിക്കും.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.