2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കോടതി നിര്‍ദേശം പാലിച്ചില്ല, വ്യവസായ വകുപ്പ് ഡയറക്ടര്‍ക്ക് പണികൊടുത്ത് ഹൈക്കോടതിയുടെ അപൂര്‍വ വിധി, നൂറ് വൃക്ഷത്തെകള്‍ നടണമെന്ന് കോടതി

കൊച്ചി: കോടതി നിര്‍ദേശം പാലിച്ചില്ല വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ബിജുവിന് പണികൊടുത്ത് ഹൈക്കോടതിയുടെ അപൂര്‍വ വിധി. നൂറ് വൃക്ഷത്തൈകള്‍ നടാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. വൃക്ഷത്തൈകള്‍ നടുന്നതിന് വേണ്ട സ്ഥലം നിര്‍ദേശിക്കാന്‍ വനം വകുപ്പിനോടും കോടതി നിര്‍ദേശിച്ചു. വര്‍ഷങ്ങളായി കോടതിയുടെ പരിഗണനയിലുളള കേസിലാണ് ഹൈക്കോടതിയുടെ അപൂര്‍വമായ വിധി.

വിവിധ കെമിക്കല്‍സ് കമ്പനികളുടെ വില്‍പ്പന നികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചില പരാതികള്‍ വ്യവസായവകുപ്പിന്റെ കൈവശമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വ്യവസായ വകുപ്പ് ഡയറക്ടറായ കെ. ബിജുവിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹം തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. വിഷയം ഹരജിക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ജസ്റ്റിസ് അമിത് രാവലിന്റെ വിധി.

വ്യവസായ വകുപ്പ് ഡയറക്ടറുടെ ശമ്പളത്തില്‍ നിന്ന് 40,000 രൂപ കട്ട് ചെയ്യുമെന്നായിരുന്നു ജസ്റ്റിസ് ആദ്യം പറഞ്ഞത്. ഇതിനെ വ്യവസായ വകുപ്പിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. എന്നാല്‍ കുഷ്ഠ രോഗ ആശുപത്രിയില്‍ സേവനം ചെയ്യട്ടെ എന്നായി അടുത്ത നിര്‍ദേശം. എന്നാല്‍ കേരളത്തില്‍ കുഷ്ഠ രോഗം ഇല്ലെന്നും ഇതിന് മാത്രമായി ആശുപത്രി ഇല്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അപ്പോഴായിരുന്നു വൃക്ഷത്തൈകള്‍ നടാന്‍ കോടതി ആവശ്യപ്പെടുകയുണ്ടായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News