2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

പി മോഹനന്റെ മകനേയും മരുമകളേയും ആക്രമിച്ച സംഭവം:ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനേയും മരുമകളേയും ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശി സുധീഷാണ് പിടിയിലായത്.

ഇന്നലെ രാവിലെ കോഴിക്കോട് കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ വച്ചാണ് സംഭവം. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകന്‍ കക്കട്ടിലിലെ ജൂലിയസ് നികിദാസ് (33), ഭാര്യ സാനിയോ മനോമി(25) എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ കാര്‍ വളഞ്ഞ സംഘം ആദ്യം താക്കോല്‍ ഊരിയെടുത്തു. പിന്നീട് നികിദാസിനെ പുറത്തേക്കു വലിച്ചിട്ട് മര്‍ദിച്ചു. മൂക്കിനും വായ്ക്കും പരുക്കുണ്ട്. സാനിയോയേയും അക്രമി സംഘം മര്‍ദിച്ചു.

മര്‍ദനമേറ്റ് അവശരായ ഇവരെ ഓടിയെത്തിയ നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്കു ശേഷം കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജിലേക്കു പോകുന്ന വഴി ഇവര്‍ സഞ്ചരിച്ച വാഹനം നടുവണ്ണൂരില്‍ തടഞ്ഞു നിര്‍ത്തി വീണ്ടും ആക്രമിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News