2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

സഊദിയില്‍ മരണപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ദമാം: ഹൃദയാഘാതത്തെത്തുടര്‍ന്ന് സഊദിയിലെ ഖോബാറില്‍ മരണമടഞ്ഞ മലയാളി യുവാവിന്റെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി എക്കലയില്‍ ജിഫിന്‍ മാത്യുവിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ഹൃദയാഘാതം മൂലം അല്‍കോബാറിലെ താമസസ്ഥലത്ത് മരണമടഞ്ഞ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫിസറായി ജോലി ചെയ്തു വരികയായിരുന്നു. രാവിലെ റൂമില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ജോര്‍ജ്ജ്, സോഫി ദമ്പതികളുടെ പുത്രനായ ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രമേ കഴിഞ്ഞുള്ളൂ. ജിനിന്‍ ആണ് ഭാര്യ. ഏകസഹോദരി ജിഫിലി. മൃതദേഹം നാട്ടിലേക്കയക്കുന്ന നടപടികള്‍ക്കായി നവയുഗം സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.