2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

റഷ്യന്‍ പ്രസിഡന്റ് പുടിന്‍ സഊദി സന്ദര്‍ശനത്തിന്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ സഊദി സന്ദര്‍ശനത്തിന്. സഊദി സന്ദര്‍ശനത്തിനായി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം പുടിന്‍ സ്വീകരിച്ചതായും ഒരുക്കങ്ങള്‍ ആരംഭിച്ചതായും റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി മിഖായില്‍ ബോഗ്ദനോവ് വാര്‍ത്താ ഏജന്‍സികളോട് വ്യക്തമാക്കി.

എന്നാല്‍, സന്ദര്‍ശന തിയ്യതിയോ മറ്റു മറ്റു പ്രഖ്യാപനങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. പ്രസിഡന്റിന്റെ മറ്റ് ഒഫിഷ്യല്‍ ഷെഡ്യൂള്‍ കണക്കാക്കിയായിരിക്കും സഊദിയിലേക്കുള്ള സന്ദര്‍ശന തിയ്യതി പ്രഖ്യാപിക്കുക.

നിലവില്‍ രാജ്യാന്തര എണ്ണവിപണിയില്‍ വില നിയന്ത്രണത്തിനും മറ്റും സഊദിയും റഷ്യയും നല്ല സഹകരണത്തിലാണ്. കഴിഞ്ഞ ഒക്‌ടോബറില്‍ സല്‍മാന്‍ രാജാവ് റഷ്യ സന്ദര്‍ശിക്കുകയും ക്രെംലിനില്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

ആദ്യമായാണ് അന്ന് സഊദി ഭരണാധികാരി റഷ്യ സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ജൂലൈയില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റഷ്യന്‍ സന്ദര്‍ശനം നടത്തുകയും റഷ്യന്‍ ലോകകപ്പില്‍ പങ്കെടുക്കയും ചെയ്തിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.