2019 September 20 Friday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ശബരിമല: വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശന വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി. സൗകര്യമൊരുക്കാതെ സുപ്രിംകോടതി വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജി. ശബരിമലയില്‍ സുപ്രിം കോടതി ഉത്തരവ് പാലിക്കാന്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

പൊതു പ്രവര്‍ത്തകനായ പി.ഡി ജോസഫാണ് ഹരജി സമര്‍പ്പിച്ചത്. സുപ്രിം കോടതി ഉത്തരവ് പ്രകാരം സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് പൊലിസ് ചെയ്തതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരന് വേണമെങ്കില്‍ സുപ്രിം കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News