2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഹിജാബ് ഊരാന്‍ തയ്യാറായില്ല; കാഴ്ചശക്തിയില്ലാത്ത താരത്തെ ഏഷ്യന്‍ പാരാ ഗെയിംസില്‍ നിന്ന് പുറത്താക്കി

ജക്കാര്‍ത്ത: ഹിജാബ് ഊരാന്‍ തയ്യാറാവാത്തതിന്റെ പേരില്‍ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ നിന്ന് കാഴ്ചശക്തിയില്ലാത്ത താരം പുറത്തായി. ഇന്തൊനേഷ്യന്‍ താരം മിഫ്താഹുല്‍ ജന്നയ്ക്കാണ് ഹിജാബിന്റെ പേരില്‍ മത്സരത്തിനുള്ള അവസരം നഷ്ടമായത്.

ജൂഡോയില്‍ മത്സരിക്കാനിരുന്ന ജന്നയോട് മത്സരത്തിന് ഒരു ദിവസം മുന്‍പാണ് ഹിജാബ് ഊരണമെന്ന നിര്‍ദേശം വച്ചത്. എന്നാല്‍ ജന്ന അതു സമ്മതിച്ചില്ല. ഇതോടെ മത്സരത്തില്‍ നിന്ന് പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. കണ്ണീരോടെയാണ് തീരുമാനത്തെ ജന്ന സ്വീകരിച്ചത്.

52 കിലോഗ്രാം വിഭാഗത്തിലാണ് ജന്ന മത്സരിക്കേണ്ടിയിരുന്നത്. ഇതിനായി 10 മാസം നീണ്ട കഠിനപരിശീലനവും നടത്തി. ഇതിനിടയിലൊന്നും ഹിജാബിന്റെ കാര്യം പറഞ്ഞിരുന്നില്ല. മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങവെ മുന്‍പത്തെ ദിവസമാണ് ഹിജാബ് പാടില്ലെന്ന നിര്‍ദേശം ഗെയിംസ് കമ്മിറ്റി മുന്‍പോട്ടുവച്ചത്.

 

”എന്ത് റിസ്‌കെടുത്താലും ഹിജാബ് ഞാന്‍ ഊരില്ല”- ദേശീയ ചാംപ്യന്‍ കൂടിയായ ജന്ന തറപ്പിച്ചു പറഞ്ഞു. ”എനിക്ക് നല്ല സങ്കടമുണ്ട്, കാരണം, കഴിഞ്ഞ പത്തുമാസമായി ഞാന്‍ കഠിന പരിശീലനം നടത്തുന്നു. കൈ അനക്കാന്‍ പോലും പറ്റാത്ത സ്ഥിതിയില്‍ ചില ദിവസങ്ങളില്‍ പരിശീലനം നടത്തുകയും ചെയ്തു”- തീരുമാനമറിഞ്ഞ ശേഷം കണ്ണീരോടെ അവര്‍ പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.