2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

മക്കയില്‍ ഹോട്ടല്‍ തകര്‍ന്നുവെന്ന് വ്യാജപ്രചാരണം

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: മക്കയിലും പുണ്യ ഭൂമിയിലും കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിനും മഴയ്ക്കും പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. കനത്ത മാറ്റിലും മഴയിലും മക്കയിലും മിന, അറഫ എന്നിവിടങ്ങളിലും ടെന്റുകളും ഹോട്ടലുകളും തകര്‍ന്നുവെന്നും ഹാജിമാര്‍ ദുരന്തത്തിലെന്നുമടക്കമുള്ള വ്യാജ വാര്‍ത്തകളാണ് വ്യാപകമായി പ്രചരിച്ചത്.

വാര്‍ത്ത വ്യാപകമായതോടെ നിജസ്ഥിതി അറിയാനായി നാടുകളില്‍ നിന്നും ഹാജിമാരുടെ ബന്ധുക്കളടക്കമുള്ളവര്‍ നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള യാതൊരു ദുരന്തവും പുണ്യ ഭൂമികളില്‍ നടന്നിട്ടില്ലെന്നും ഹാജിമാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

മക്കയുടേയും അറഫ, മിന തുടങ്ങിയ പുണ്യ സ്ഥലങ്ങളിലും വിവിധയിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന വിഖായ അടക്കമുള്ള ഹജ്ജ് സേവക സംഘങ്ങളും ഇക്കാര്യം വ്യക്തമാക്കി. മിനായില്‍ പത്തോളം ടെന്റുകളുടെ മുകളില്‍ തയ്യാറാക്കിയ സെന്‍ട്രല്‍ എ.സി ഫാനുകള്‍ അല്‍പം ചെരിയുകയും അറഫയില്‍ ഒഴിഞ്ഞ മൈതാനമായതിനാല്‍ പൊടി അല്‍പം കൂടുകയും താല്‍ക്കാലിക ടെന്റുകള്‍ ആയതിനാല്‍ ചില ടെന്റുകളുടെ മുകള്‍ ഭാഗം ഭാഗങ്ങളിലേക്ക് മാറുകയും മാത്രമാണുണ്ടായത്.

അതുപോലെ കഅബയുടെ ഖില്ല മാറ്റാനായി തുന്നഴിച്ച സമയത്ത് അല്‍പം കാറ്റടിച്ചപ്പോള്‍ അത് ഉയര്‍ന്നു പൊങ്ങിയ ഫോട്ടോയും അതോടൊപ്പം പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് ഈ മേഖലയിലെ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.