2020 January 22 Wednesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

സ്വര്‍ണക്കടത്ത് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ അറസ്റ്റില്‍

കൊച്ചി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന രാധാകൃഷ്ണനെ കൊച്ചി സി.ബി.ഐ ഓഫിസിനടുത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്. സി.ബി.ഐ ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ എത്തിയപ്പോള്‍ പൊലിസ് രാധാകൃഷ്ണനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

രാധാകൃഷ്ണന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് വന്നിരുന്നു. പിന്നാലെ വിഷ്ണു സോമസുന്ദരം, ബി. രാധാകൃഷ്ണന്‍ എന്നിവര്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ബി. രാധാകൃഷ്ണന്റെ പങ്കിനെക്കുറിച്ച് സി.ബി.ഐ പ്രത്യേകം കേസെടുത്ത് അന്വേഷണം തുടങ്ങുകയും അദ്ദേഹത്തിന്റെ വീട്ടിലെത്തി നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.

ഈ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കൊച്ചിയിലെ സി.ബി.ഐ ഓഫിസിലേക്ക് വരുന്ന വഴിയിലാണ് രാധാകൃഷ്ണനെ കരുതല്‍ തടങ്കല്‍ ഉത്തരവ് പ്രകാരം പൊലിസ് അറസ്റ്റ് ചെയ്യുന്നത്. ഈ കേസില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കോര്‍ഡിനേറ്ററായ പ്രകാശ് തമ്പി, സെറീന ഷാജി, അഡ്വ. ബിജു എന്നിവര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലായിരുന്നു.

കരുതല്‍ തടങ്കല്‍ ഉത്തരവ് പ്രകാരമാണ് അറസ്റ്റെന്നതിനാല്‍ കുറഞ്ഞത് ഒരുവര്‍ഷത്തോളം ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ രാധാകൃഷ്ണന് സാധിക്കില്ല. രാധാകൃഷ്ണന്‍ പിടിയിലാകുന്നതോടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 705 കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്താനായി പ്രതികള്‍ക്ക് കൂട്ടുനിന്നത് ബി. രാധാകൃഷ്ണനാണെന്ന് ഡി.ആര്‍.ഐ കണ്ടെത്തിയിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.