2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സംസ്ഥാനത്ത് 2287 ക്യാംപുകള്‍, വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 10,000 രൂപ നല്‍കും

  • 7000 വീടുകള്‍ തകര്‍ന്നു, കേടുപാട് വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ചേര്‍ക്കാം
  • ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ നല്‍കാന്‍ ആലോചന
  • രേഖകള്‍ നഷ്ടപ്പെട്ടത് തിരിച്ചെടുക്കാന്‍ അദാലത്ത്

തിരുവനന്തപുരം: പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനു വേണ്ടി കൂടുതല്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

പ്രധാന പ്രഖ്യാപനങ്ങള്‍

ജീവനോപാധി നഷ്ടമായവര്‍ക്ക് പത്തു ലക്ഷം വരെ വായ്പ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പലിശരഹിത വായ്പ നല്‍കാനാണ് ആലോചന.

കൃഷി പുനരാരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കും. പലിശരഹിതമായും സബ്‌സിഡിയായും ഈ മേഖലയില്‍ പുനര്‍പ്രവര്‍ത്തനം തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

നിലവില്‍ 2287 ക്യാംപുകളാണ് സംസ്ഥാനത്തുള്ളത്. ക്യാംപുകളിലുള്ളവരുടെ എണ്ണം 8,69,224 ആയി കുറഞ്ഞു

7000 വീടുകള്‍ തകര്‍ന്നു. വീടിനും സ്വത്തിനുമുണ്ടായ കേടുപാടുകള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ചേര്‍ക്കാം. അക്ഷയ സെന്റര്‍ വഴി സൗജന്യമായി ഇതു രജിസ്റ്റര്‍ ചെയ്യാനാവും.

നഷ്ടമായ രേഖകള്‍ തിരികെ ലഭിക്കാന്‍ അദാലത്തുകള്‍. അടുത്ത മാസം ആദ്യം മുതല്‍ അദാലത്തുകള്‍ ആരംഭിക്കും.

വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 10,000 രൂപ നല്‍കും. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നല്‍കുക. ഇതിനായി അക്കൗണ്ട് വിവരങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.