2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ദാബോല്‍ക്കര്‍ വധം: പ്രതികളുടെ സി.ബി.ഐ കസ്റ്റഡി നീട്ടണമെന്ന ആവശ്യം കോടതി തള്ളി

പൂനെ: ഗൗരി ലങ്കേഷ് വധക്കേസിലെ രണ്ടു പ്രതികള്‍ക്ക് നരേന്ദ്ര ദാബോല്‍ക്കര്‍ വധക്കേസ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം എവിടെയെത്തിയെന്ന് കോടതി. കേസ് പരിഗണിക്കുന്ന പൂനെ മജിസ്‌ടേറ്റ് കോടതി, രണ്ടു പ്രതികളുടെ സി.ബി.ഐ കസ്റ്റഡി നീട്ടാനും വിസമ്മതിച്ചു.

ഗൗരി ലങ്കേഷ് വധക്കേസില്‍ കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്ത അമിത് ദിഗ്വേക്കാര്‍, രാജേഷ് ബംഗാര എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു മാറ്റിയത്. മഹാരാഷ്ട്ര എ.ടി.എസ് അറസ്റ്റ് ചെയ്ത ശരദ് കലാസ്‌കര്‍ എന്ന പ്രതിയെയും ഇവരുടെ കൂടെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ദാബാല്‍ക്കറെ വെടിവച്ചു കൊന്നവരില്‍ ഒരാള്‍ കലാസ്‌കറാണെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. ഇയാളെ സെപ്തംബര്‍ 15 വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

2013 ഓഗസ്റ്റ് 20 നാണ് അന്ധവിശ്വാസ വിരുദ്ധ ആക്ടിവിസ്റ്റായ ദാബോല്‍ക്കര്‍ (67) പൂനെയില്‍ കൊല്ലപ്പെട്ടത്. 2017 സെപ്തംബര്‍ അഞ്ചിനാണ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധിക്കപ്പെട്ടത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.