2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

മാധ്യമപ്രവര്‍ത്തര്‍ക്ക് ജയില്‍: മ്യാന്മറില്‍ ‘അറസ്റ്റ് മീ ടൂ’ ക്യാംപയിന്‍

നൈഫിഡോ: റോഹിംഗ്യന്‍ കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണാത്മക റിപ്പോര്‍ട്ട് തയ്യാറാക്കിയ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ ഏഴു വര്‍ഷത്തെ തടവിനു ശിക്ഷിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ‘അറസ്റ്റ് മീ ടൂ’ എന്നഹാഷ് ടാഗോടെ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ക്യാംപയിനും ശക്തമാകുകയാണ്.

 

റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കു നേരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍(32) ക്യോ സോ(28) എന്നിവരെ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കഴിഞ്ഞ തിങ്കളാഴ്ച മ്യാന്മര്‍ കോടതി ഏഴുവര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് (ഔദ്യോഗിക രഹസ്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം) ലംഘിച്ചുവെന്ന് ആരോപിച്ചാണ് ശിക്ഷ.

 

‘അന്വേഷണത്തിനു വേണ്ട വിവരങ്ങളും ഫോണ്‍ നമ്പറും ശേഖരിച്ചതിനാണ് മാധ്യമപ്രവര്‍ത്തകരെ ശിക്ഷിച്ചതെങ്കില്‍ എന്നെയും അറസ്റ്റു ചെയ്യൂ’ എന്ന സന്ദേശത്തിനൊപ്പമാണ് അറസ്റ്റ് മീ ടൂ ക്യാംപയിന്‍ സംഘടിപ്പിച്ചത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.