2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

”ഒരുപക്ഷെ, മോദിക്ക് പഴയ 500, 1000 രൂപയുടെ നോട്ടുകള്‍ ഇഷ്ടമില്ലായിരുന്നേക്കാം”- നോട്ട് നിരോധനത്തില്‍ പരിഹാസവുമായി രാഹുല്‍

ന്യൂഡല്‍ഹി: നോട്ട് നിരോധത്തിന്റെ കണക്കുകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ”എങ്ങനെയാണ് നോട്ട് നിരോധനമെന്ന ഐഡിയ മോദിയുടെ മനസ്സിലെത്തിയതെന്ന് ആര്‍ക്കും അറിയില്ല, ആര്‍.ബി.ഐക്ക് അറിഞ്ഞിട്ടില്ല, സാമ്പത്തിക മേധാവിക്ക് അറഞ്ഞിട്ടില്ല, രഘുരാം രാജനു പോലും അറിഞ്ഞില്ല”- രാഹുല്‍ ഗാന്ധി പറഞ്ഞു.

”ഒരുപക്ഷെ, മോദിക്ക് പഴയ 500, 1000 രൂപയുടെ നോട്ടുകള്‍ ഇഷ്ടമില്ലായിരുന്നേക്കാം”- അദ്ദേഹം പരിഹസിച്ചു. നോട്ട് നിരോധത്തിന്റെ പേരില്‍ എന്തെങ്കിലും ലോജിക് ഇല്ലാതിരിക്കില്ലെന്നു വിചാരിച്ചാണ് ജനങ്ങള്‍ വിശ്വസിച്ചതെന്നും അദ്ദേഹം പറഞ്ഞു.

90 ശതമാനം കള്ളപ്പണവും ഭൂമി, സ്വര്‍ണ്ണം, റിയല്‍ എസ്റ്റേറ്റ്, സ്വിസ്സ് ബാങ്കുകള്‍ എന്നിവിടങ്ങളിലാണ്. പക്ഷെ, അദ്ദേഹത്തിന് വേണ്ടത് 90 ശതമാനമല്ല, ബാക്കിയുള്ള 10 ശതമാനമാണ്.

”മോദിയുടെ നോട്ട് നിരോധത്തിന്റെ ‘വിജയം’ എന്നത്, എല്ലാ കള്ളന്മാര്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്‍കി എന്നുള്ളതാണ്”- രാഹുല്‍ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.