2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

എം.എല്‍.എമാരെ തട്ടിക്കൊണ്ടു പോകാന്‍ ബി.ജെ.പി സൈനിക വിമാനം ഉപയോഗിക്കാന്‍ പദ്ധതിയിടുന്നുവെന്ന് കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരെ തട്ടിക്കൊണ്ടു പോകാന്‍ ബി.ജെ.പി ശ്രമമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി എച്ച്.ഡി കുമാസ്വാമി. സൈനിക വിമാനം ഉപയോഗിച്ച് എം.എല്‍.എമാരെ തട്ടിക്കൊണ്ടു പോകാനാണ് ബി.ജെ.പി ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.

തന്റെ സര്‍ക്കാരിനെ അട്ടിമറിച്ചിടാന്‍ യെദ്യൂരപ്പ എല്ലാ വഴികളും നോക്കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. ”ബി.ജെ.പിയും യെദ്യൂരപ്പയും എല്ലാ അതിരുകളും ലംഘിച്ചു. മുംബൈയിലേക്കും പൂനെയിലേക്കും കൊണ്ടുപോയി വിശ്വാസവോട്ടെടുപ്പിന്റെ ദിവസം സഭയിലേക്ക് സൈനിക വിമാനത്തില്‍ കൊണ്ടുവരാമെന്നാണ് ഞങ്ങളുടെ ചില എം.എല്‍.എമാരോട് പറയുന്നത്. എന്താണിത്?”- മാധ്യമങ്ങളോട് കുമാരസ്വാമി പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നും 18 എം.എല്‍.എമാര്‍ യാത്രയ്ക്ക് സമ്മതിച്ചിട്ടുണ്ടെന്നും ഇവരെ മുംബൈയിലേക്ക് മാറ്റുമെന്നും ബി.ജെ.പി, തന്റെ എം.എല്‍.എമാരോട് പറഞ്ഞിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാര്‍ അവര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.