2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

വിമതര്‍ വിട്ടുനിന്നു; ജനീവ- യമന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു

റിയാദ്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യമന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു. യമനിലെ വിമത വിഭാഗമായ ഹൂതികള്‍ വിട്ടുനിന്നതോടെയാണ് ജനീവ സമാധാന ചര്‍ച്ച പരാജയപ്പെട്ടത്. ജനീവയിലെത്തിയ യമന്‍ ഔദ്യോഗിക സര്‍ക്കാര്‍ പ്രതിനിധികളുമായി യു.എന്‍ പ്രതിനിധിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി.

ഹൂതി വിമത നേതാക്കള്‍ എത്തിച്ചേരാത്തതിനെ തുടര്‍ന്ന് സമാധാന ചര്‍ച്ച പരാജയപ്പെട്ടെങ്കിലും യു.എന്‍ മധ്യസ്ഥന്‍ മുഖേനയുള്ള സമാധാന ചര്‍ച്ചകള്‍ക്കായുള്ള ശ്രമങ്ങള്‍ തുടരുമെന്നും യു.എന്‍ അറിയിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച ആരംഭിക്കുമെന്നറിയിച്ച ചര്‍ച്ച തുടക്കത്തില്‍ തന്നെ ആശങ്കയിലായിരുന്നു.

മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഹൂതികളുടെ അസാന്നിധ്യത്തെ തുടര്‍ന്ന് ചര്‍ച്ച പരാജയമായതായി പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷത്തെ കഠിന ശ്രമങ്ങള്‍ക്കിടെ അംഗീകരിച്ച ജനീവയിലെ സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ ഹൂതി വിമതര്‍ പരാജയപ്പെട്ടതായി യമനിലെ യു.എന്‍ സമാധാന ദൂദന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്സ് പറഞ്ഞു. വരും ദിവസങ്ങളില്‍ യമനിലെ സന്‍ആയില്‍ വെച്ചും ഒമാനിലെ മസ്‌കറ്റില്‍ വെച്ചും ഹൂതി നേതൃത്വവുമായി ചര്‍ച്ചകള്‍ക്ക് ശ്രമം തൂടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ജനീവ സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ തങ്ങളെ അറബ് സഖ്യ സേന തടയുകയായിരുന്നെന്നു ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതി സന്‍ആയില്‍ കുറ്റപ്പെടുത്തി.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.