
ദോഹ: ഇന്ത്യയുടെ പ്രീമിയര്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈനായ ജെറ്റ് എയര്‍വെയ്സ് വേനല്‍ക്കാല ഓഫറുകള്‍ പ്രഖ്യാപിച്ചു. മെയ് 14 മുതല്‍ പ്രാബല്യത്തിലായ രീതിയില്‍ ഏറ്റവും കുറഞ്ഞ നിരക്കുകളാണ് ഇപ്പോള്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഈടാക്കുന്നതെന്ന് ജെറ്റ് എയര്‍വെയ്സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകള്‍ക്ക് കുറഞ്ഞ നിരക്ക് ബാധകമാണ്.
അതോടൊപ്പം ദോഹയില്‍ നിന്ന് കോഴിക്കോട്, ഡല്‍ഹി, കൊച്ചി, തിരുവനന്തപുരം സെക്ടറില്‍ അധിക ബാഗേജുകള്‍ക്ക് ആകര്‍ഷകമായ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 5 കിലോഗ്രാം അധിക ബാഗേജിന് 150 റിയാലും 10 കിലോഗ്രാമിന് 250 റിയാലുമാണ് ചാര്‍ജ്. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ജെറ്റ് എയര്‍വെയ്സ് ഓഫിസില്‍ നിന്ന് പര്‍ച്ചേസ് ചെയ്താലാണ് ഈ ഓഫര്‍ ലഭിക്കുക.