2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വിശുദ്ധ കഅ്ബാലയത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായി

മക്ക: മക്കയിലെ വിശുദ്ധ വിശുദ്ധ കഅ്ബാലയത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. രണ്ടര മാസം മുമ്പ് സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശപ്രാകാരമാണ്  അറ്റകുറ്റ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നത്. ഉയർന്ന ഗുണമേന്മയുള്ള പദാർഥങ്ങൾ ഉപയോഗിച്ച് വിശുദ്ധ കഅ്ബാലയത്തിന്റെ ഭിത്തികളിലും മേൽക്കൂരയിലും ഉൾവശത്തും അറ്റകുറ്റപ്പണികൾ നടത്തി.

വിള്ളലുകൾ അടക്കുക, ചുമരുകൾ മോഡി പിടിപ്പിക്കുക, കിസ്‌വ ഉറപ്പിക്കുന്ന വളയങ്ങളിൽ സ്വർണം പൂശുക എന്നിവയാണ് നടന്നത്. ഹജ്ജിനു ശേഷം നേരത്തെ ഉയർത്തിക്കെട്ടിയ കിസ്‌വ താഴിതിയിടുന്നതിന്റെ ഭാഗമായാണ് കൊളുത്തുകൾ സ്വർണം പൂശി പുതുക്കിയിരിക്കുന്നത്.

ഹറംകാര്യ വകുപ്പുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം നടത്തി ധനമന്ത്രാലയത്തിനു കീഴിലെ പദ്ധതി മാനേജ്‌മെന്റ് ഓഫീസ് ആണ് അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിച്ചത്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയും ആഗോള തലത്തിലെ ഏറ്റവും മികച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായും പരിചയ സമ്പത്ത് പ്രയോജനപ്പെടുത്തിയുമാണ് ജോലികൾ പൂർത്തിയാക്കിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.