2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പ്രതിസന്ധിയിൽ  രക്ഷ പ്രാർത്ഥന മാത്രം: സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ

ദമാം: പ്രവാസ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം അല്ലാഹുവിന്റെ തീരുമാനത്തിലുള്ള ദ്രഢ വിശ്വാസവും ആത്മാർത്ഥ പ്രാത്ഥനയുമാണെന്നും, പ്രതീക്ഷയോടൊപ്പമുള്ള പ്രാർത്ഥന വിശ്വാസിയുടെ മുഖ മുദ്രയാണെന്നും മലപ്പുറം വെസ്റ്റ് ജില്ലാ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാർത്ഥം സഊദിയിലെത്തിയ അദ്ദേഹം അൽകോബാർ സമസ്ത ഇസ്ലാമിക് സെന്റർ സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
 
സയ്യിദ് സൈനുൽ ആബിദ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ നാസർ അസ്അദി ദാരിമി കമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദാവൂദ് ഫൈസി പ്രാർത്ഥന നടത്തി. മുസ്തഫ പൂക്കാടൻ സ്വാഗതവും ഇഖ്ബാൽ ആനമങ്ങാട് നന്ദിയും പറഞ്ഞു.
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.