2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

റെഡ് അലർട്ട് പിന്‍വലിച്ചു: ഓറഞ്ച് അലർട്ട് തുടരുന്നു, കാലവർഷം നാളെയെത്തും

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന്‌ കേരളത്തിൽ പ്രഖ്യാപിക്കപ്പെട്ടിരുന്ന റെഡ് അലർട്ട്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. അതേസമയം ജൂൺ 10, 11, 12 തീയതികളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്‌ തുടരുന്നു. അതേസമയം തെക്കുപടിഞ്ഞാറൻ കാലവർഷം ഞായറാഴ്ച കേരളത്തിൽ എത്തും. 

ജൂൺ 10 ന് എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും ജൂൺ 11 ന് എറണാകുളം, തൃശ്ശൂര്, മലപ്പുറം, എന്നീ ജില്ലകളിലും ജൂൺ 12 ന് എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചത്‌. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണുള്ളത്‌. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്‌. 

ജൂൺ 8 ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും, ജൂൺ 9 ന് കൊല്ലം, ആലപ്പുഴ, കോട്ടയം,  എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലും, ജൂൺ  10 ന് കോട്ടയം, തൃശ്ശൂർ,  കോഴിക്കോട്, കണ്ണൂർ, വയനാട്, കാസറഗോഡ് എന്നീ ജില്ലകളിലും, ജൂൺ 11 ന് കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ജൂൺ 12  ന് ആലപ്പുഴ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ‘യെല്ലോ(മഞ്ഞ) അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. മലയോരങ്ങളിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. എല്ലാ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനുമുള്ള നിർദേശം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.