2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സഖ്യ സേനാ വ്യോമാക്രമണത്തിൽ യമനിൽ 30 ഹൂതി വിമത സൈനികർ കൊല്ലപ്പെട്ടു 

 
റിയാദ്: യമനിൽ രൂക്ഷ പോരാട്ടം നടക്കുന്ന സഅദയിൽ അറബ് സഖ്യ സേന നടത്തിയ സൈനിക നീക്കത്തിൽ വിമത വിഭാഗത്തിലെ 30 ലധികം ഹൂതി സൈനികർ കൊല്ലപ്പെട്ടതായി അൽ അറബിയെ ചാനൽ റിപ്പോർട്ട് ചെയ്‌തു. അൽ ജൗഫ് മേഖലയിൽ നടത്തിയ വ്യോമ നീക്കത്തിലാണ് ഹൂതി സൈനികരെ വകവരുത്തിയത്.
 
ഹജ്ജാഹ് പ്രവിശ്യയിൽ യമൻ സൈനിക വിഭാഗം നിർണ്ണായക മുന്നേറ്റം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സഅദയിൽ വിമതർ പാകിയ നിരവധി പ്രദേശത്തെ കുഴിബോംബുകളും സൈന്യം നിർജ്ജീവമാക്കി. നിരവധി ഗ്രാമങ്ങൾ വിമതരിൽ നിന്നും മോചിപ്പിച്ചതായും ഞായറാഴ്ച്ച പുറത്തു വിട്ട സൈനിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
 
യുദ്ധം അവസാനിപ്പിക്കാനായി ജനീവയിൽ ആരംഭിച്ച സമാധാന ചർച്ച ഹൂതികൾ എത്താത്തതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. ഇതെ തുടർന്നു വീണ്ടും യുദ്ധം കനക്കുമെന്നാണ് കരുതുന്നത്.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.