2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

38 ലക്ഷം രൂപയുടെ എ.ടി.എം കവര്‍ച്ച: മറ്റൊരു പ്രതിയെ രാജസ്ഥാനില്‍ നിന്ന് അറസ്റ്റ്‌ചെയ്തു

 

മേവാത്ത് (രാജസ്ഥാന്‍): എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള എ.ടി.എമ്മുകളില്‍ നിന്നായി 38 ലക്ഷം രൂപ കവര്‍ന്ന ഇതരസംസ്ഥാന സംഘത്തിലെ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ മേവാത്തില്‍ നിന്നാണ് നാസിം മേവ് എന്നയാളെ അറസ്റ്റ് ചെയ്തത്.

നേരത്തെ പപ്പി സര്‍ദാര്‍ എന്ന പ്രതി ഡല്‍ഹി പൊലിസിന്റെ പിടിയിലായിരുന്നു. ബൈക്ക് മോഷണക്കേസിലാണ് ഇയാള്‍ പിടിയിലായത്. ചോദ്യംചെയ്തപ്പോഴാണ് എ.ടി.എം കൊള്ളയില്‍ പങ്കുണ്ടെന്നറിഞ്ഞത്.

ഒക്ടോബര്‍ 12 നാണ് ഇരുമ്പനത്തെയും കൊരട്ടിയിലെയും എ.ടി.എം കുത്തിപ്പൊളിച്ച് അഞ്ചംഗ സംഘം 38 ലക്ഷം രൂപ കവര്‍ന്നത്. ഇവര്‍ ഉടന്‍ തന്നെ ട്രെയിനില്‍ നാടുവിടുകയും ചെയ്തു. ഇവരുടെ സി.സി.ടി.വി ദൃശ്യം പൊലിസ് പുറത്തുവിട്ടിരുന്നു.

പ്രതിയെ പിടികൂടിയ വിവരം കേരളാ പൊലിസിനെ രാജസ്ഥാന്‍ പൊലിസ് അയച്ചിട്ടുണ്ട്. നാസിം മേവ്, നാസിം മേവ്, സര്‍ദാര്‍ എന്നീ പ്രതികള്‍ രാജസ്ഥാന്‍ സ്വദേശികളാണെന്നും മറ്റു രണ്ടു പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണെന്നും പൊലിസ് പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.