2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

തുര്‍ക്കിക്കെതിരേ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു.എസ് ഭീഷണി

വാഷിങ്ടണ്‍: തുര്‍ക്കിക്കെതിരേ വീണ്ടും ഉപരോധ ഭീഷണിയുമായി യു.എസ്. തുര്‍ക്കി തടവിലാക്കിയ ക്രിസ്ത്യന്‍ പുരോഹിതന്‍ ആന്‍ഡ്രൂ ബ്രൂന്‍സണിനെ വിട്ടയച്ചില്ലെങ്കില്‍ കൂടുതല്‍ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തുമെന്നാണ് യു.എസ് മുന്നറിയിപ്പ്.

തടവിലാക്കിയ പുരോഹിതനെ വിട്ടയച്ചില്ലെങ്കില്‍ തുര്‍ക്കിക്കെതിരേ അടുത്ത ഉപരോധം ഉടന്‍ ഉണ്ടാവുമെന്ന് യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി സ്റ്റീവന്‍ നൂച്ചിന്‍ പറഞ്ഞു.

സ്റ്റീവന്‍ നൂച്ചിന്റെ പ്രസ്താവനയെ ശരിവച്ച് തുര്‍ക്കിക്കെതിരേയുള്ള നീക്കവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. തുര്‍ക്കി വര്‍ഷങ്ങളായി യു.എസില്‍ നിന്ന് നിരവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നുണ്ടെന്നും അവര്‍ ഇന്ന് ക്രിസ്ത്യന്‍ പുരോഹിതനെ തടവിലിട്ടിരിക്കുകയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

അനധികൃത രാഷ്്ട്രീയ പാര്‍ട്ടികളുമായി ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചാണ് ആന്‍ഡ്രു ബ്രൂന്‍സനെ രണ്ട് വര്‍ഷം മുന്‍പ് തുര്‍ക്കി തടവിലിട്ടത്.

തുര്‍ക്കി ഇറക്കുമതികള്‍ക്ക് യു.എസ് കഴിഞ്ഞാഴ്ച തീരുവ ഇരട്ടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തുര്‍ക്കി നാണയമായ ലിറയുടെ മൂല്യം വന്‍തോതില്‍ ഇടഞ്ഞിരുന്നു. എന്നാല്‍ യു.എസ് കാര്‍, മദ്യം, സിഗരറ്റ് ഉല്‍പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ച് തുര്‍ക്കി തിരിച്ചടിച്ചു.

കൂടാതെ യു.എസ് ഇലക്ടോണിക് ഉപകരണങ്ങള്‍ ബഹിഷ്‌കരിക്കരിക്കണമെന്നും ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിരുന്നു. തുര്‍ക്കിയെ അവരുടെ കാല്‍ക്കീഴില്‍ കൊണ്ടുവരാനാണ് യു.എസ് ശ്രമിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആരോപിച്ചിരുന്നു.

കുര്‍ദിസ്ഥാന്‍ പാര്‍ട്ടിയോടും ഗുലന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് രാജ്യത്തെ പൊലിസ് അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് പുരോഹിതനെ തുര്‍ക്കി അറസ്റ്റ് ചെയ്തത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.