2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ലോകകപ്പ് സ്വന്തമാക്കാതെ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് മെസ്സി

മോസ്‌കോ: ഫുട്‌ബോള്‍ ലോകകപ്പ് സ്വന്തമാക്കാതെ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. ലോകകപ്പ് കിരീടം ഓരോ അര്‍ജ്ജന്റീനക്കാരന്റെയും സ്വപ്നമാണെന്നും മെസ്സി പറഞ്ഞു.

നൈജീരയയുമായി നിര്‍ണായ മത്സരം കളിക്കാനിരിക്കേയാണ് മെസ്സിയുടെ പ്രസ്താവന. ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ നൈജീരിയയോട് അര്‍ജന്റീന ജയിക്കണം.

മത്സരത്തില്‍ ജയിച്ചാലും ക്രൊയേഷ്യ ഐസ്‌ലാന്റിനെ പരാജയപ്പെടുത്തിയാലേ അര്‍ജന്റീനക്ക് പ്രീ ക്വാര്‍ട്ടര്‍ കളിക്കാന്‍ സാധിക്കൂ. ഐസ്‌ലാന്റ് വിജയിക്കുകയാണെങ്കില്‍ മികച്ച ഗോള്‍ വ്യത്യാസത്തില്‍ നൈജീരിയയെ പരാജയപ്പെടുത്തേണ്ടി വരും അര്‍ജന്റീനക്ക്.

പ്രീ ക്വാര്‍ട്ടറില്‍ എത്തിയാലും കരുത്തരായ ഫ്രാന്‍സുമായാണ് അര്‍ജന്റീനയുടെ മത്സരം ഉണ്ടാവുക. നൈജീരിയ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും ഒരു തോല്‍വിയും അര്‍ജ്ജന്റീന രണ്ട് മത്സരങ്ങളില്‍ ഒരു സമനിലയും ഒരു തോല്‍വിയും വഴങ്ങി ഗ്രൂപ്പ് ഡിയിലെ അവസാന സ്ഥാനക്കാരാണ്.

2018 ലേത് മെസ്സിയുടെ നാലാമത്തെ ലോകകപ്പാണ്. എന്നാല്‍ രാജ്യത്തിനായ് ഇതുവരെ ഒരു പ്രധാന കിരീടം നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.