2019 April 24 Wednesday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

സൈഡ് കൊടുക്കാത്തതിന് മര്‍ദനം: കെ.ബി ഗണേഷ്‌കുമാറിനെതിരെ കേസെടുത്തു

കൊല്ലം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശി അനന്തകൃഷ്ണന്റെ പരാതിയില്‍ അഞ്ചല്‍ പൊലിസാണ് കേസെടുത്തത്.

ദേഹോപദ്രവം ഏര്‍പ്പിക്കുക, ഭീഷണിപ്പെടുത്തുക എന്നിവയ്ക്കാണ് കേസെടുത്തത്.

ശബരിഗിരിയ്ക്ക് സമീപത്ത് ഒരു മരണവീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു എം.എല്‍.എ. ഇതേ മരണവീട്ടിലെത്തിയതായിരുന്നു അനന്തകൃഷ്ണനും മാതാവും. ഇവര്‍ സഞ്ചരിച്ച കാര്‍ എം.എല്‍.എയുടെ കാറിന് സൈഡ് നല്‍കിയില്ലെന്നു പറഞ്ഞ് കാറില്‍ നിന്നിറക്കിയ അനന്തകൃഷ്ണനെ എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.