2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കര്‍ണാടക മയപ്പെട്ടു: കൊറോണ ബാധയില്ലാത്ത രോഗികളെ കടത്തിവിടാമെന്ന് അറിയിച്ചെന്ന് മുഖ്യമന്ത്രി

  • ചികിത്സയ്ക്കായി പോകുന്നവര്‍ മെഡിക്കല്‍ രേഖകള്‍ കയ്യില്‍ കരുതണം
  • അതിര്‍ത്തിയില്‍ കര്‍ണാടകയുടെ മെഡിക്കല്‍ സംഘം പരിശോധിച്ചതിന് ശേഷം കടത്തിവിടും

തിരുവനന്തപുരം: കര്‍ണാടകത്തിലേക്ക് കൊവിഡ് ബാധയില്ലാത്ത രോഗികളെ ചികില്‍സയ്ക്കായി കടത്തിവിടാമെന്ന് സമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ്-19 അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടകയുടെ മെഡിക്കല്‍ ടീമായിരിക്കും അനുമതി നല്‍കുക. ചികിത്സയ്ക്കായി പോകുന്നവര്‍ കയ്യില്‍ മെഡിക്കല്‍ രേഖകകളും ഏത് ആശുപത്രിയിലേക്ക് പോകണമെന്നതും വ്യക്തമാക്കി നല്‍കണം. രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ മെഡിക്കല്‍ ടീം പരിശോധിച്ച് ശേഷം കടത്തിവിടാമെന്നാണ് അറിയിച്ചിരിക്കുന്നത്.

കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വയനാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്നവര്‍ക്ക് കേരളം അനുവാദം നല്‍കിയിട്ടുണ്ട്. കര്‍ണാടകയിലെ ബൈരകൂപ്പ, മച്ചു തമിഴ്‌നാട്ടിലെ പന്തല്ലൂര്‍, ഗൂഢല്ലൂര്‍ താലൂക്കുകളിലുമുള്ളവര്‍ക്കാണ് അനുവാദം നല്‍കിയിരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് 29 പേരും തമിഴ്‌നാട്ടില്‍ നിന്ന് 44 പേരും വയനാട് ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News