2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ഇറക്കുമതി ഇഹ്‌റാം വസ്ത്രങ്ങളില്‍ മുക്കാല്‍ ശതമാനവും ഗുണനിലവാരമില്ലാത്തതെന്നു പഠനം

മക്ക: വിശുദ്ധ ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇഹ്‌റാം വസ്ത്രങ്ങളില്‍ ബഹുഭൂരിഭാഗവും ഗുണനിലവാരമില്ലാത്തതാണെന്നു പഠനം. സഊദിയില്‍ വസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കുന്ന സ്റ്റാന്‍ഡേഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ (സാസോ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഇഹ്‌റാം വസ്ത്രങ്ങളിലാണ് സാസോ ഇക്കാര്യം വ്യക്തമാക്കിയത്. ഒമ്പത് രാജ്യങ്ങളില്‍നിന്നായി ഇറക്കുമതി ചെയ്യുന്ന പോളിസ്റ്ററില്‍ നിര്‍മിച്ച ഇഹ്‌റാം തുണിത്തരങ്ങളാണ് ഗുണമേന്മയില്ലാത്തവയാണെന്ന് ഓര്‍ഗനൈസേഷന് കീഴിലുള്ള റിസര്‍ച്ച് ആന്റ് സ്റ്റഡി സെന്റര്‍ നടത്തിയ ശാസ്ത്രീയ പഠനത്തില്‍ തെളിഞ്ഞത്. ഇഹ്‌റാം വസ്ത്രങ്ങളുടെ നൂറ് സാമ്പിളുകള്‍ ശേഖരിച്ച് അവയില്‍ 14 എണ്ണത്തെക്കുറിച്ച് ആറ് മാസത്തോളമാണ് റിസര്‍ച്ച് ആന്റ് സ്റ്റഡി സെന്റര്‍ പഠനം നടത്തിയത്.

പഠനം നടത്താനെടുത്ത മുഴുവന്‍ സാമ്പിളുകളും ബാക്ടീരിയകളെയോ അള്‍ട്രാ വയലറ്റ് രശ്മികളെയോ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയായിരുന്നില്ല. 50 ശതമാനം സാമ്പിളുകളും ടെന്‍സൈല്‍ (വലിച്ചുനീട്ടാവുന്ന) സ്‌ട്രെംഗ്ത് ടെസ്റ്റ് വിജയിച്ചിട്ടില്ല. കോട്ടണ്‍ നിര്‍മിത ഇഹ്‌റാം വസ്ത്രങ്ങള്‍ 60 ദിവസത്തിന് ശേഷം ജീര്‍ണിക്കുന്നതായും പോളിയിസ്റ്റര്‍ തുണി കേടുപാട് സംഭവിക്കുന്നില്ലെന്നും ‘സാസോ’ റിപ്പോര്‍ട്ടില്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.